സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന 3 ബസുകളാണ് കത്തി നശിച്ചത്.ആരോ തീയിട്ടതാണെന്ന് സ്കൂൾ അധികൃതർ സംശയിക്കുന്നു. ട്രാവലർ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്.
തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണ് ഈ സമയത്ത് സ്കൂളിലുണ്ടായിരുന്നത്.