തൃശ്ശൂർ കാട്ടകാമ്പാലിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സുബ്രഹ്മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിൻ്റെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
വീട്ടുകാർ ബഹളംവച്ച് ഓടിയെത്തിയതോടെ കാട്ടുപന്നി ദൂരേക്ക് ഓടിമറയുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിതെന്ന് നാട്ടുകാർ പറയുന്നു..