ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണന ലഭിച്ചു.
ഇന്നലെ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി.
വിവിധ ബൗളിംഗ് കോമ്പിനേഷനുകളെയും മാച്ച് സിമുലേഷൻ പരിശീലനവും നേരിട്ട സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം സെലക്ടർമാരുടെയും പരിശീലകരുടെയും സസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. സാധാരണ ബാക്കപ്പ് താരങ്ങൾക്ക് ലഭിക്കാറുള്ളതിനേക്കാൾ കൂടുതൽ സമയം നെറ്റ്സിൽ സഞ്ജുവിന് ലഭിച്ചത് താരം പ്ലെയിങ് ഇലവനിലേക്ക് എത്താനുള്ള ശക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.
നമീബിയക്കെതിരായ മത്സരത്തിൽ അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായി ഇറങ്ങിയതൊഴിച്ചാൽ ഈ ലോകകപ്പിൽ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.