തൃശൂർ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി (42) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. സ്കൂബ സംഘവും നാട്ടുകാരും തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.