മലമ്പുഴയിൽ വി. എസിന്‍റെ പേഴ്സണൽ അസിസ്റ്റന്റും വിശ്വസ്തനുമായിരുന്നയിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ദീർഘകാലം അച്യുതാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം.

കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് സുരേഷിനെ കണ്ട് സംസാരിച്ചു.
സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ വി. എസിന്‍റെ തട്ടകമായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. അതേസമയം, മലമ്പുഴയിൽ എൽഡിഎഫ് വി.എസിന്‍റെ മകൻ അരുൺകുമാറിനെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Related Posts