മൂന്നാം ട്വന്‍റി 20 യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം, ഇന്ത്യക്കു തോൽവി. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 ഉം ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 മാണ് നേടിയത്. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ത്യക്ക് തിരിച്ചടിയായത് മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ്. ഇന്ത്യയുടെ ടോപ് സ്കോറർ ഹാർദിക് പാണ്ഡ്യയാണ്. 35 പന്തിൽ 40 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യ പുറത്തായത്.

Related Posts