ശുചിത്വ സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മൈസൂരു സിറ്റി കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ആയിരുന്നു കൂട്ടയോട്ടം. കൊട്ടാരം നോർത്ത് ഗേറ്റിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശില്പി അരുൺ യോഗിരാജ് ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരുവിനെ മാലിന്യമുക്തമാക്കുന്നതിനെക്കുറിച്ചും ശുചിത്വം നിലനിർത്തുന്നതിനെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ചുറ്റുപാടുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും അതിൻ്റെ ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്നും സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു.
‘ശുചിത്വത്തിൽ പൊതുജന പങ്കാളിത്തം’ എന്ന വിഷയത്തിൽ രാജ്യവ്യാപകമായി ‘സ്വച്ഛ് മാരത്തൺ’ സംഘടിപ്പിക്കാനുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ നിർദേശത്തിൻ്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.