ബാംഗ്ലൂര്‍ കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നർത്തകിയും ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റിയുമായ ഡോ ഹെലൻ ടോജോ ഉത്ഘാടനം ചെയ്തു.
വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനേഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേർസൺ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കൺവീനർ സുധ സുധീർ, സുജ ഗോപകുമാർ, ഫിനാൻസ് കൺവീനർ ഷൈമ രമേഷ്, ജോയിന്റ് കൺവീനർ അംബിക സുരേഷ്, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഷർമിള വിനയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും ശ്രീജ ഷോബിത്, സർജാപൂർ പാർവണം ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം 15000 രൂപയും ട്രോഫിയും ഹൊരമാവ് നീതു ലക്ഷ്മി – ആർദ്ര ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും പ്രെസ്റ്റീജ് ട്രാൻക്യുലിറ്റിയിലെ സ്നേഹ മേനോനും സംഘത്തിനും ലഭിച്ചു.
പ്രോത്സാഹന സമ്മാനങ്ങൾ – കെ ആർ പുരം ദിവ്യ ബി ടീം അഗ്നി, ടീം ഈസ്റ്റ് സോൺ സുജയാ സത്യൻ & ടീം , ഇലക്ട്രോണിക് സിറ്റി പ്രിയ എ എസ് -സിഗ്മാ ടീം
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, കൾച്ചറൽ സെക്രട്ടറി മുരളീധരൻ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സെക്രട്ടറി ജെയ്ജോ ജോസഫ്, ഡോണ സലി, ഐഷ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.