ഓല, ഊബർ എന്നിവയ്ക്ക് ബദലായി ‘ഡ്രൈവർ ഉടമ’ എന്ന ആശയത്തിൽ ലോകത്തിലെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ‘ഭാരത് ടാക്സി’ ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ സർവീസ് നടത്തുന്ന 6 ഡ്രൈവർമാരെ ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ ആദരിക്കും.
ഡ്രൈവർ ഉടമ എന്ന ആശയത്തിൽ അവർക്ക് ഷെയർ സർട്ടിഫിക്കറ്റുകൾ നൽകും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും അപകട ഇൻഷുറൻസും ലഭിക്കും. കമ്മീഷനോ സർജ് പ്രൈസോ ഇല്ലാതെയാണ് ഈ സേവനം പ്രവർത്തിക്കുക.