തിരുവനന്തപുരം നഗരത്തിലെ 23 ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെങ്കിലും 6 എണ്ണം ലാഭകരമല്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. സർവീസ് ശനിയാഴ്‌ച മുതൽ ആരംഭിക്കും. ചില റൂട്ടുകളിൽ നേരത്തെ സർവീസ് നടത്തിയ ബസുകളും പുതിയ പട്ടികയിൽ ഉൾപ്പെടുമെന്ന് മേയർ പറഞ്ഞു. നേരത്തെ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് മേയറും ഗതാഗത മന്ത്രിയും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. മേയർ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറുമായി വിവാദത്തിനിടെ കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിൽ ഇലക്‌ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനമായത്.

Related Posts