എഴുത്തുകാരനും അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പൊന്നപ്പൻ ആചാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വി.പൊന്നപ്പൻ ആചാരി മൂന്നമത് സാഹിത്യ പുരസ്‌കാരം പ്രേംരാജ്.കെ.കെയുടെ ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്ന കഥാസമാഹാരം നേടി.

മൂന്നാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എം എൽ എ മഹേഷ് സി.ആർ പ്രേംരാജിന് പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഓച്ചിറയിൽ നടന്ന പരിപാടിയിൽ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Related Posts