ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്ന ഇഷാൻ കിഷനും അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 സ്വന്തമാക്കി കഴിഞ്ഞു.
ഇതുവരെ നടന്ന 9 രാജ്യാന്തര മത്സരങ്ങളിൽ എട്ടിലും ജയിച്ച ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ത്യ പ്ലേയിംഗ് ഇലവൻ – അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ്കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.