ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സും നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ ജോ​ക്കോ​വിച്ച് ഇ​റ്റാ​ലി​യ​ൻ താ​രം യാ​നി​ക് സി​ന്ന​റി​നെ കീ​ഴ​ട​ക്കി​യാ​ണ് ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 3-6,6-3,4-6,6-4,6-4.
ആ​ദ്യ സെ​റ്റ് 6-3 ന് ​സി​ന്ന​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ ജോ​ക്കോ​വി​ച്ച് തി​രി​ച്ചടി​ച്ചു. 6-3 ന് ​ജോ​ക്കോ ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സെ​റ്റ് 6-4 എ​ന്ന സ്‌​കോ​റി​ന് സ്വ​ന്ത​മാ​ക്കി സി​ന്ന​ർ വീ​ണ്ടും മു​ന്നി​ലെ​ത്തി. അ​ടു​ത്ത ര​ണ്ട് സെ​റ്റു​ക​ളും 6-4 എ​ന്ന സ്‌​കോ​റി​ന് നേ​ടി ജോ​ക്കോ​വി​ച്ച് മ​ത്സ​രം സ്വ​ന്ത​മാ​ക്കി. നാളെ​യാ​ണ് ഫൈ​ന​ൽ.

Related Posts