ജ​ർമ്മ​ൻ താ​രം അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സ് ഫൈ​ന​ലി​ൽ. സ്കോ​ർ: 6-4, 7-6, 6-7, 6-7, 7-5. ആ​ദ്യ സെ​റ്റ് 6-4 നാ​ണ് അ​ൽ​ക്ക​രാ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം സെ​റ്റി​ൽ സ്വ​രേ​വ് വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ങ്കി​ലും ​ടൈബ്രേ​ക്ക​റി​ൽ വീ​ണു. 7-5 ന് ​ടൈ​ബ്രേ​ക്ക​ർ ക​ട​ന്ന അ​ൽ​ക്ക​രാ​സ് സെ​റ്റും സ്വ​ന്ത​മാ​ക്കി.

ഇ​രു​വ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് മൂ​ന്നും നാ​ലും സെ​റ്റി​ൽ കാ​ഴ്ച​വ​ച്ച​ത്. ഇ​തോ‌​ടെ മ​ത്സ​രം വീണ്ടും ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ണ്ടു. അ​വ​സാ​നം ര​ണ്ടു സെ​റ്റും സ്വ​ന്ത​മാ​ക്കി സ്വ​രേ​വ് മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി. അ​വ​സാ​ന സെ​റ്റ് 7-5 ന് ​നേ​ടി അ​ൽ​ക്ക​രാ​സ് ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. 22കാ​ര​നാ​യ അ​ൽ​കാ​ര​സി​ന്‍റെ ക​രി​യ​റി​ലെ എ​ട്ടാം ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലാ​ണി​ത്. നൊ​വാ​ക് ജോ​ക്കോ​വി​ച്ച്-​യാ​നി​ക് സി​ന്ന​ർ ര​ണ്ടാം സെ​മി​യി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ അ​ൽ​ക്ക​രാ​സി​ന്‍റെ എ​തി​രാ​ളി.

Related Posts