ശബരിമല സ്വർണക്കൊള്ള കേസില്‍ കെ.പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43-ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്.

Related Posts