അ​ങ്ക​ണ​വാ​ടി, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ഓ​ണ​റേ​റി​യ​ത്തി​ൽ 1000 രൂ​പ​യു​ടെ വ​ർ​ദ്ധന​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഹെ​ൽ​പ്പ​ർ​മാ​ർ​ക്ക് 500 രൂ​പ​യും വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്. സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ​യും ക​ണ​ക്ട് ടു ​വ​ർ​ക്കി​ന് 400 കോ​ടി​യും അ​നു​വ​ദി​ച്ചു.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് 14,500 കോ​ടി ക്ഷേ​മ പെ​ൻ​ഷ​ന് ന​ൽ​കാ​ൻ വ​ക​യി​രു​ത്തി. അ​തേ​സ​മ​യം, ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി. ’10 വ​ർ​ഷം മു​മ്പ​ത്തെ കേ​ര​ള​മ​ല്ല, ഇ​ന്ന് ഇ​ത് ന്യൂ​നോ​ർ​മ​ൽ കേ​ര​ള​മാ​ണ്. വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ന്ത്രി പറഞ്ഞു.

Related Posts