നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാർ മത്സരിക്കേണ്ടന്ന് നയരൂപീകരണ സമിതി തീരുമാനം. ഇതിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും. തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
ഫെബ്രുവരി രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു ഘടകകക്ഷികളുടെയും സീറ്റ് പരസ്പര സമ്മതമില്ലാതെ ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു.