നിയമസഭയില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. നോട്ടീസ് നൽകിയത് സണ്ണി എം. ജോസഫ് എംഎൽഎയാണ്. അതേസമയം അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.


എന്നാൽ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങി. നജീബ് കാന്തപുരവും സി.ആര്‍. മഹേഷുമാണ് സത്യാഗ്രഹം നടത്തുന്നത്. സ്വര്‍ണക്കൊള്ള വിഷയം സഭയുടെ തുടക്കത്തില്‍ തന്നെ ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Posts