പാലക്കാട്‌ ഫോറം ബംഗളുരു റിപ്പബ്ലിക് ദിനാഘോഷം വിപുലമായി കൊണ്ടാടി. ഫോറം ഓഫീസിൽ നടന്ന ആഘോഷപരിപാടിയിൽ പ്രസിഡണ്ട് ദിലീപ് കുമാർ.ആർ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ദിലീപ് കുമാർ, സെക്രട്ടറി മുരളി സി പി തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി.

പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന പാലക്കാട്‌ ഫോറത്തിൻ്റെ പതിനഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. മാർച്ച് മാസം വനിതാ ദിനാഘോഷവും മെയ്‌ മാസം കുടുംബസംഗമവും നടത്താൻ യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് ശിവദാസ് മേനോൻ ഉപദേശക സമിതി അംഗങ്ങളായ ശശിധരൻ പതിയിൽ, സുരേന്ദ്രൻ നായർ പി, കൃഷ്ണകുമാർ പി, മോഹൻദാസ് എം, രാജേഷ് വെട്ടംതൊടി, പ്രവർത്തക സമിതി അംഗങ്ങളായ നന്ദകുമാർ വാരിയർ, സതീഷ് കുമാർ പി, നാരായണൻകുട്ടി ആർ, മണികണ്ഠൻ, മനോജ്‌ കുമാർ, വി ജി സുന്ദർ, ശ്രീജിത്ത്‌, പ്രവീൺ കുമാർ ഒ, വനിതാ വിഭാഗം പ്രതിനിധികളായ ഉഷാ ശശിധരൻ, റീത്ത എന്നിവർ സംസാരിച്ചു. ദേശീയഗാനം ആലപിച്ച് വിഭവ സമൃദ്ധമായ സദ്യയോട് കൂടി യോഗം പിരിഞ്ഞു.

Related Posts