പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി. ചലച്ചിത്ര നടൻ മമ്മൂട്ടിക്കും പത്മഭൂഷൺ. സാഹിത്യ വിഭാഗത്തിൽ പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട് പി നാരായണനും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപത്രത്തിൻ്റെ സ്ഥാപക പത്രാധിപർ ആയിരുന്നു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരും ലഭിച്ചു. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ തുടങ്ങി നിരവധി പേരെ പത്മശ്രീ നൽകി രാജ്യം ആദരിക്കും.