വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം കെ.സുരേന്ദ്രൻ അംഗീകരിക്കുക കൂടി ചെയ്തതോടെ സ്ഥാനാർതിത്വത്തിൽ തീരുമാനമായി.

നാളെ മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമാകും. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ നാളെ പങ്കെടുക്കും. വട്ടിയൂർക്കാവിൽ മത്സരിക്കണം എന്നായിരുന്നു കെ.സുരേന്ദ്രൻ്റെ ആഗ്രഹം. അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. കാസർഗോഡ് മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അശ്വനി.എം.എൽ സ്ഥാനാർഥിയാകും.

Related Posts