യുഎ​സ് ​ലെ മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് 37 കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ഗ​ര​ത്തി​ൽ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ഗാ​ർ​ഡ് സേ​ന​യെ വി​ന്യ​സി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ച​ത്. പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട യു​എ​സ് പൗ​ര​​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രു മാ​സ​ത്തി​നി​ടെ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. കു​ടി​യേ​റ്റ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സു​ര​ക്ഷാ സേ​ന വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. ആ​യു​ധ ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​ത്തി​ൽ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെന്നാവശ്യപ്പെട്ടാണ് പ്ര​തി​ഷേ​ധം. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്ത​ത്.

Related Posts