വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് തുറമുഖ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.

അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, മറ്റ് സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തെ ആഗോള സമുദ്ര വ്യാപാര ഭൂപടത്തിൽ ഒന്നാമതെത്തിക്കാനുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ വികസന പ്രവർത്തനങ്ങളെ കേരള സർക്കാർ കാണുന്നത്.​

Related Posts