വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ന്ന് മു​ത​ൽ പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സി​ത ഭാ​ര​ത​ത്തി​നാ​യി രാ​ജ്യം മു​ഴു​വ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലെ ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വാ​സ് യോ​ജ​ന വ​ഴി വീ​ട് കി​ട്ടി. മു​മ്പ് ധ​നി​ക​രു​ടെ കൈ​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ക്രെ​ഡി​റ്റ് കാ​ർ​ഡ്. തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​ക​ളി​ലും ഇ​പ്പോ​ൾ ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ത്തി. 

പി​എം സ്വാ​നി​ധി പ​ദ്ധ​തി​യി​ലേ​ക്ക് കേ​ര​ള​ത്തേ​യും ഉ​ൾ​പ്പെ​ടു​ത്തും. തൃ​ശൂ​ർ – ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി ​പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം​ കു​റി​ച്ചു. ശ്രീ ​ചി​ത്ര​യി​ൽ റേ​ഡി​യോ ചി​കി​ത്സാ സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ട്ടു, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു, കേ​ര​ള​ത്തി​ൽ മൂ​ന്ന് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.

Related Posts