ബെംഗളുരു ചുമർചിത്രകലയിൽ പരിശീലനം നേടിയ 8 മലയാളികളുടെ ചിത്രപ്രദർശനം – ‘വൈബ്രൻ്റ് ഹ്യൂസ്’ കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ റെജികുമാർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌തു.

രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭ്രശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കുത്തുപറമ്പ്), ലത ബാലക്യ ഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജനുവരി 27 വരെയാണ് പ്രദർശനം ഉണ്ടാവുക.

കേരളസമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, തോമസ് പയ്യപ്പള്ളി, സുധ സുധീർ, ദിവ്യ മുരളി എന്നിവർ പങ്കെടുത്തു. ചിത്രകാരന്മാരായ രാജേഷ് പൊയിൽ, ലതാബാലകൃഷ്ണൻ, ചിത്ര അനിരുദ്ധൻ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts