ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ൽ ഇന്നലെ ഇ​ഡി നടത്തിയ വ്യാപക റെ​യ്‌​ഡി​ല്‍ 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചതായി ഇഡി അ​റി​യി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇഡി മ​ര​വി​പ്പി​ച്ച​ത്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണ്ണം പി​ടി​ച്ചെ​ടു​ത്താതായും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ്ണക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ർണ്ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡിയ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Posts