കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഭൈരതിക്ക് അടുത്തുള്ള ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. കെ.എൻ.എസ്.എസ് ചെയർമാൻ മനോഹര കുറുപ്പ്, കെ.എൻ.എസ്.എസ് പി ആർ ഒ ഡി.കൃഷ്ണകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ കരയോഗം പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, പ്രസിഡണ്ട് അരുൺലാൽ, സെക്രട്ടറി പ്രശാന്ത് ജി നായർ, ട്രഷറർ സുനിൽ കുമാർ, മറ്റു കരയോഗം മഹിളാ വിഭാഗം ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.

യജ്ഞാചാര്യനായി കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി, സഹാചാര്യന്മാരായി പാറക്കോട് കൃഷ്ണൻ നമ്പൂതിരിയും, മേയ്ക്കാട് വിഷ്ണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പാരായണവും പൂജകളും നടക്കും. ജനുവരി 23ന് രുക്മിണി സ്വയംവര ഘോഷയാത്ര ഉണ്ടായിരിക്കും. ജനുവരി 25 വരെ ദിവസവും വിശേഷ പൂജകളും വഴിപാടുകളും, പാരായണവും അന്നദാനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 7899763355, 9886649966

Related Posts