സുവർണ കർണാടക കേരളസമാജം(എസ് കെ കെ എസ്) പീനിയ സോണിൻ്റെ പുതുവത്സരാഘോഷം – ‘സുവർണ്ണ ലയ സംഗമം 2026’ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ദാസറഹള്ളി എം എൽ എ എസ് മുനിരാജു, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ, പ്രശസ്ത എഴുത്തുകാരി അനിത ചന്ദ്രോത് എന്നിവർ മുഖ്യാതിഥിയായിരുന്നു. എസ് കെ കെ എസ് ഫൗണ്ടർ പ്രസിഡണ്ട് രാജൻ ജേക്കബ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ എസ് മഞ്ജുനാഥ്, സോൺ ചെയർമാൻ ഷിബു ജോൺ, സോൺ കൺവീനർ പ്രസാദ് പി എൽ, സോൺ ഫിനാൻസ് കൺവീനർ ദിനേശ് നമ്പൂതിരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പൊതുസമ്മേളനം, ലക്കിഡ്രോ എന്നിവ സുവർണ്ണ ലയ സംഗമത്തോടനുബന്ധിച്ചു നടന്നു.
രാജേഷ് കലാഭവൻ നയിച്ച ‘ത്രില്ലർ ഷോ’, പ്രശസ്ത ഗായിക തീർത്ഥ സുഭാഷ് നയിച്ച മെഗാ സംഗീത പരിപാടി എന്നിവ സുവർണ്ണ ലയ സംഗമം 2026 ൻ്റെ മാറ്റുകൂട്ടി.