എ​സ്എ​ന്‍​ഡി​പി – എ​ന്‍​എ​സ്എ​സ് ഐ​ക്യ​ത്തെ എ​ന്തി​ന് എ​തി​ര്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ന്‍റെ അ​ഭി​പ്രാ​യം എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ഒ​ന്നി​ച്ചു​പോ​ക​ണ​മെ​ന്ന​താ​ണ്. സ​മു​ദാ​യ നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ എ​ന്തി​ന് എ​തി​ർക്കു​ന്നു​വെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണം. ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​ത് യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കു​ക​യെ​ന്നാ​ണ് എ​ന്നും മ​തേ​ത​ര നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. വ​ർ​ഗീ​യ​ത മു​ഖ്യ​മ​ന്ത്രി ത​ന്നെ ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്. മാ​റാ​ട് ക​ലാ​പം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ട​ർ​ന്നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​സ്താ​വ​ന​ക​ള്‍ പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​ണോ​യെ​ന്ന് എ​ല്ലാ​വ​രും ആ​ലോ​ചി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേർത്തു.

Related Posts