സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ എ​ൽ​ഡി​എ​ഫി​നെ ന​യി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ടേം ​ഇ​ള​വ് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ലെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യാ​ൻ ഒ​രു ഉ​ളു​പ്പു​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ലു​ള്ള​ത്. മൃ​ദു ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ർ​ക്കാ​രി​നു​ള്ള​ത് എ​ന്ന തോ​ന്ന​ൽ വ​രു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും എം.​എ. ബേ​ബി ആ​രോ​പി​ച്ചു.

സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ൽ മൃ​ദു​ഹി​ന്ദു​ത്വ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​ണ്. ഇ​ത്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്ക് ദൃ​ഢ​ഹി​ന്ദു​ത്വ​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു. മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു. ഹി​ന്ദു​ത്വ വ​ർ​ഗീ​യ സം​ഘ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ. ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ഷ്ക്രി​യ​ത്വ​മാ​ണ് ഇ​തി​ന് കാ​ര​ണം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌-​ലീ​ഗ്-​ബി​ജെ​പി സ​ഖ്യം ഒ​ന്നി​ച്ചു നി​ന്നെ​ന്നും എം.​എ.​ബേ​ബി ആ​രോ​പി​ച്ചു.

Related Posts