സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എം.എം. മണി. രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്താണെന്നും മണി പറഞ്ഞു.
‘രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല.
എം.എം. മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും മണി പറഞ്ഞു. ഇന്ന് രാവിലെയാണ് എസ്. രാജേന്ദ്രൻ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.