ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ടീം ഇന്ത്യ. തിലക് വർമയുടെ തകർപ്പൻ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റിൻ്റെ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 55 പന്തിൽ അഞ്ചു സിസ്കും നാലു ഫോറുമുൾപ്പെടെ 72 റൺസെടുത്ത തിലക് വർമയുടെ ഒറ്റയാൾ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.