വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എംപിമാർ ആരും മത്സരിക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അക്കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ്. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് ബിജെപിയുടെയും സിപിഎമ്മിന്‍റെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം തേടും. ആദ്യം സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts