ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്നും ​കണ്ണൂ​ർ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ ഒ​ഴി​വാ​ക്കി. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തീ​രു​മാ​നമായത്. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി.​പി. ദി​വ്യ. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി സി.​എ​സ്.​സു​ജാ​ത​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​എ​സ്. സ​ലീ​ഖ​യാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് ആയി കെ.​എ​സ്. സ​ലീ​ഖ​യെയും തിരഞ്ഞെടുത്തു. ഇ. ​പ​ത്മാ​വ​തി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. എന്നാൽ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് പി.​പി. ദി​വ്യ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സി.​എ​സ്. സു​ജാ​ത അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഹൈ​ദ​രാ​ബാ​ദി​ൽ 25,27,28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

Related Posts