മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാ നഗർ ഇ സി എ ക്ലബ്ബിൽവച്ച് നടന്ന ആഘോഷപരിപാടിയിൽ പ്രസിഡണ്ട് കേണൽ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ കലാപരിപാടികൾ, കരാട്ടേ പ്രദർശനം, ഫാഷൻ ഷോ, സാന്താക്ലോസ് വരവേൽപ്പ്, പിന്നണിഗായിക അഞ്ജു ഗണേഷും ടീമും നയിച്ച ഗാനമേള, ഡിജെ എന്നിവ അരങ്ങേറി. പുതുവത്സര സമ്മാന വിതരണവും ഉണ്ടായിരുന്നതായി സെക്രട്ടറി ടി.എ.അനിൽകുമാർ അറിയിച്ചു.