രാഹുൽ മാങ്കൂട്ടത്തിൽക്കേസിലെ അതിജീവിത തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയിൽ മുഖാന്തരം പരാതി നൽകി.
അതിജീവിത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തിൽ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നൽകിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ല. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. സത്യത്തിനൊപ്പം നിൽക്കും. അതിജീവിത എന്ന നിലയിൽ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ അവർ ശ്രമിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയിൽ പറയുന്നു.