കേരള അത്ലറ്റ് ഫിസിക്‌ അലയൻസ് (KAPA) മിസ്റ്റർ കേരള 2026, ജനുവരി 11ന് കോഴിക്കോട് നടത്തിയ അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സി ബി എസ് ഇ സ്കൂൾ സെക്കൻഡ് ഗ്രേഡ് വിദ്യാർത്ഥിനി ദക്ഷ്‌ണ സജിത്ത് കിഡ്സ്‌ ഫിറ്റ്നസ്സ് കിരീടം നേടി. കഴിഞ്ഞ വർഷം തൃശ്ശൂരിൽ നടന്ന മത്സരത്തിലും ദക്ഷിണ സജിത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

കേരള സമാജം ദൂരവാണിനഗറിൻ്റെ അംഗവും, ബാംഗ്ലൂർ REDHAT സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ എസ് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷം “മിസ്റ്റർ കേരള” ചാമ്പ്യനാണ്. ഈ മേഖയിലെ കോച്ച് കൂടിയായ അദ്ദേഹം തന്നെയാണ് മകൾ ദക്ഷിണക്ക് പരിശീലനം നൽകി വരുന്നത്. ദക്ഷിണയുടെ അമ്മ ഐശ്വര്യ ബ്യൂട്ടീഷ്യനാണ്. കുടുംബം താമസിക്കുന്നത് ബാംഗ്ലൂർ ബഞ്ചാര ലേഔട്ട് ഹൊരമാവ് അഗരയിലാണ്.

Related Posts