ഓൺസ്റ്റജ് ജാലഹള്ളി സംഘടിപ്പിക്കുന്ന നാടകത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ കാസ്റ്റിംഗ് നടത്തുന്നു. ഇന്ന് വൈകുന്നേരം 3മണിക്ക് ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ വെച്ച് നടക്കുന്ന വർക് ഷോപ്പിൽ
നാടക സംവിധായകനായ സന്തോഷ്‌ തകഴി പങ്കെടുക്കും. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന കലാകാരന്മാരെ ഉൾപ്പെടുത്തി നാടകം അരങ്ങേറും.

ബാംഗ്ലൂർ നിവാസികളായ കലാകാരന്മാരെ കോർത്തിണക്കി അവർക്ക് നല്ല വേദികൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന കലാ കൂട്ടായ്മ ആണ് ഓൺസ്റ്റേജ് ജാലഹള്ളി.

Related Posts