ബസില്‍ അനധികൃതമായി ഒളിപ്പിച്ച് കടത്തിയ 40 ലക്ഷം രൂപയുമായി മൂന്നംഗ സംഘം പോലീസ് പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ അനസ് അഹമ്മദ്, മുഹമ്മദ് ഷരീഫ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്.
ബസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണമെങ്കിലും രേഖകളില്ലാത്ത കുഴല്പണമാണ് ഇതെന്നും മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നുമാണ് പോലീസ് പറയുന്നത്.