വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി.താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി നേരത്തെ 25ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
അടിസ്ഥാന സൗകര്യമൊരുക്കാൻ കുറച്ചു കൂടി സമയം ആവശ്യമെന്നാണ് വിശദീകരണം.തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 5 ന് ശേഷമെന്നതും തീരുമാനത്തിന് കാരണമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉദ്ഘാടനത്തിൻ്റെ മുന്നൊരുക്കങ്ങൾ നടത്തി വരവെയാണ് മാറ്റം. !
2024 ജൂലായ് 30ലെ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ്. നാടിന് സമർപ്പിക്കുന്നത് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.
ദുരന്തസമയത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന സൈനികർ. ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുളളത്.കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച ടൗൺഷിപ്പിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.