വി.കെ. പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. കൗൺസിലറും ബിജെപി നേതാവുമായ ആർ. ശ്രീലേഖയുമായുള്ള തർക്കത്തെ തുടർന്നാണ് പ്രശാന്ത് ഓഫീസ് ഒഴിയുന്നത്.
വി.കെ. പ്രശാന്തും ആർ. ശ്രീലേഖയും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.