ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ഒമാൻ എയർ മുൻ മനേജറായ ശാരദ മസ്‌കത്തിലായിരുന്നു താമസം. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അപകടം. ചിത്ര അയ്യർ തന്നെ പ്രിയ സഹോദരിയുടെ വിയോഗ വാർത്ത തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.

കഴിഞ്ഞ ഡിസംബർ 11നാണ് പിതാവ് രാജദുരൈ അയ്യർ അന്തരിച്ചത്. ബഹ്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും മാതാവ്: രോഹിണി അയ്യർ.

Related Posts