ഉപമുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ചർച്ചകളെകുറിച്ച് പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗ് കുറെ തവണ ഭരണപക്ഷത്തെ രണ്ടാം പാർട്ടിയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് അങ്ങനെ ഒരു വേവലാതിയും ഇല്ലെന്നും അങ്ങനെ ഒരാവശ്യം ലീഗിനില്ലെന്നും ഇത്തരം കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യമൊക്കെ പാർട്ടികൾ തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗിന് കുറിച്ചുള്ള കാര്യങ്ങളൊക്കെ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.