കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയാണ് മരിച്ചത്. കൈതപ്പൊയിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് കൂടെ താമസിക്കുന്ന യുവാവിൻ്റെ മൊഴി. കഴിഞ്ഞ ഏതാനും മാസത്തോളമായി ആദില്‍ എന്ന യുവാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. ഇയാള്‍ യുവതിയുടെ ലിവിങ് പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.