ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറസ്റ്റിലായി. ഈ മാസം 16 ന് ആണ് സംഭവം. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൊലപാതകം നടന്നത്. 5 വർഷമായി വെങ്കിടേശ്വര കോളനിയിൽ പതിമൂന്ന് വർഷം മുമ്പ് വിവാഹിതരായ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും താമസിക്കുന്നു. ഈ മാസം 16 ന് പരാതിക്കാരിയുടെ മകൾ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് സൈനികനെ ചോദ്യം ചെയ്‌തപ്പോൾ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച ശേഷം ബാക്കിയായവ കായലിൽ എറിഞ്ഞുവെന്ന് മൊഴി നൽകി. നിലവിൽ കഞ്ചൻ ബാഗിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സൈനികനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം നടത്തുന്നതായും മീർപേട്ട് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.

Related Posts