മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. മൃതദേഹം കൊച്ചിയിൽനിന്ന് രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. നാളെ രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ് തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തിയിരുന്നു.