ഹെസർഗട്ട, തിരുമലപുരയിലെ മാരുതി ലേഔട്ട് മലയാളി കൂട്ടായ്മ ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് രാജു കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടേയും, മുതിർന്നവരുടേയും കരോൾ ഗാനങ്ങളുൾപ്പടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രദീപ്, ഷാജി, സന്തോഷ് ജാക്സൺ, ഷാജി ആൻറണി, സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.