യുഡിഎഫിലെ വി.കെ.മിനിമോളെ കൊച്ചി കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 48 പേരുടെ പിന്തുണ നേടിക്കൊണ്ടാണ് വി.കെ. മിനിമോളെ തെരഞ്ഞെടുത്തത്. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്തടക്കമുള്ള വോട്ട് മിനിമോൾക്ക് കിട്ടി. പാലാരിവട്ടം ഡിവിഷനിൽ നിന്നുമാണ് വി.കെ.മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടത്.

കൗൺസിലറായി അനേകംതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് വി.കെ.മിനിമോൾ. തെരഞ്ഞെടുക്കപ്പെടാൻ 39 വോട്ടുകളാണ് മിനിമം വേണ്ടതെന്നിരിക്കെ ഒമ്പത് വോട്ടുകൾ അധികം കിട്ടുകയായിരുന്നു. രണ്ടര വർഷം മേയറായി വി.കെ.മിനിമോൾ നിൽക്കും. അതിന് ശേഷം വരുന്ന രണ്ടര വർഷം ഷൈനിമാത്യൂ മേയറാകും.

Related Posts