ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്
ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ തീരുമാനം. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള സ്ഥലങ്ങളുമടക്കം 2,570 ഏക്കർ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കായി കേന്ദ്രനയപ്രകാരം ഇത്രയും ഭൂമി ആവശ്യമാണെന്നും വിമാനത്താവളത്തിൻ്റെ കൂടെ ടൗൺഷിപ്പുകളും ഹോട്ടലുകലും നിർമ്മിക്കേണ്ടി വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടും. സ്ഥലത്തിൻ്റെ കൃത്യമായ അളവ് നിർണയിക്കാൻ പുതിയ സാമൂഹികാഘാത പഠനം നടത്തണമെന്നാണ് സിംഗിൾബഞ്ചിൻ്റെ ഉത്തരവ്.