തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്.

കേവല ദാരിദ്ര്യവിമുക്ത കേരളം, അതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോപ്ലാനുകൾ വഴി ദാരിദ്ര്യവിമുക്തരാക്കാൻ പരിപാടി, കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കും. ജനകീയ ഭക്ഷണ ശാലകൾ ആരംഭിക്കും. എല്ലാവർക്കും ഭക്ഷണം ലക്ഷ്യം, തെരുവുനായ പ്രശ്നം: എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാർപ്പിക്കാനുള്ള സങ്കേതങ്ങൾ ഒരുക്കും, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും, മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ നേടിയെടുക്കും, വിദ്യാഭ്യാസ മേഖലയിൽ അഞ്ചുവർഷംകൊണ്ട് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ ഒന്നാമത് എത്തിക്കും. 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തൊഴിൽ, തീരദേശങ്ങളിൽ കടലിൻ്റെ 50 മീറ്റർ പരിധിയിൽ വസിക്കുന്ന എല്ലാവർക്കും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം – പ്രകടന പത്രികയിൽ പറയുന്നു

Related Posts